LiveTV

Live

Kerala

വനിതാ എഴുത്തുകാരുടെ സംഗമം 'നീര്‍മാതളത്തണലില്‍' ആരംഭിച്ചു

വനിതാ എഴുത്തുകാരുടെ സംഗമം 'നീര്‍മാതളത്തണലില്‍' ആരംഭിച്ചു
Summary
കമലാ സുരയ്യയുടെ ഓര്‍മകളുള്ള പുന്നയൂര്‍കുളത്തെ നീര്‍മാതളത്തണലില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന് ആദരാഞ്ജലി അര്‍പ്പിച്ചാണ് സംഗമം തുടങ്ങിയത്.

കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച വനിതാ എഴുത്തുകാരുടെ സംഗമം നീര്‍മാതളത്തണലില്‍ ആരംഭിച്ചു. തൃശൂര്‍ പുന്നയൂര്‍കുളത്തെ കമലാ സുരയ്യയുടെ സ്മാരകത്തില്‍ നടക്കുന്ന സംഗമം ജ്ഞാനപീഠം ജേത്രി പ്രതിഭാ റായ് ഉദ്ഘാടനം ചെയ്തു. നൂറോളം വനിതാ എഴുത്തുകാരാണ് സംഗമത്തിന്റെ ഭാഗമാകുന്നത്.

കമലാ സുരയ്യയുടെ ഓര്‍മകളുള്ള പുന്നയൂര്‍കുളത്തെ നീര്‍മാതളത്തണലില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന് ആദരാഞ്ജലി അര്‍പ്പിച്ചാണ് സംഗമം തുടങ്ങിയത്. വനിതാ എഴുത്തുകാര്‍ എന്തെഴുതിയാലും സ്ത്രീപക്ഷ എഴുത്താക്കി മുദ്രകുത്തുന്നു എന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രതിഭാ റായ് പറഞ്ഞു. എഴുത്തുകാര്‍ പ്രത്യേക ലോകം സൃഷ്ടിക്കുന്നവരാണ് സാഹിത്യത്തിന്റെ കണക്കെടുപ്പില്‍ പെടുത്താത്ത സംസ്‌കാരമാണ് നമുക്കുള്ളതെന്ന് അധ്യക്ഷത വഹിച്ച സാറാ ജോസഫ് പറഞ്ഞു.

മൃദുല ഗാര്‍ഗ്, കെ വി ശൈലജ, ഖദീജ മുംതാസ്, സുലോചന നാലപ്പാട്ട് തുടങ്ങി നൂറോളം എഴുത്തുകാരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. നാടകം, ഡോക്യുമെന്ററി പ്രദര്‍ശനം, ചര്‍ച്ചകള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് രണ്ട് ദിവസത്തെ സംഗമത്തില്‍ നടക്കുന്നത്.