LiveTV

Live

Kerala

മാതാപിതാക്കള്‍ തെരുവില്‍; രണ്ട് കുട്ടികളുടെ പഠനം മുടങ്ങി

മാതാപിതാക്കള്‍ തെരുവില്‍; രണ്ട് കുട്ടികളുടെ പഠനം മുടങ്ങി
Summary
മാതാപിതാക്കളെ ബോധവല്‍ക്കരിച്ച് കുട്ടികളുടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

മതാപിതാക്കള്‍ തെരുവില്‍ അന്തിഉറങ്ങുന്നതിനാല്‍ കോഴിക്കോട് പുതുപ്പാടിയിലെ രണ്ട് കുട്ടികള്‍ക്ക് പഠനം മുടങ്ങുന്നു. നാലും, പതിമൂന്നും വയസുമുള്ള കുട്ടികളുടെ പഠനമാണ് മുടങ്ങിയത്.

14 വയസുവരെ ഉള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന നാട്ടിലാണ് ഈ കുട്ടികള്‍ തെരുവില്‍ അലയുന്നത്. ജീവിത സാഹചര്യങ്ങള്‍ ഇവരുടെ പഠനത്തിന് വിലങ്ങുതടിയാകുന്നു.

പുതുപ്പാടിയില്‍ സ്വന്തമായി ഭൂമി ഉണ്ടെങ്കിലും ഈ കുടുംബം മുക്കം, കാരശ്ശേരി ഭാഗങ്ങളില്‍ അലഞ്ഞ് നടന്നാണ് ജീവിക്കുന്നത്. രാത്രിയില്‍ തെരുവില്‍ അന്തിയുറങ്ങുന്നു. നേരത്തെ കാരശ്ശേരി പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് നാല് വയസുള്ള കുട്ടിയെ അംഗന്‍വാടിയില്‍ ചേര്‍ത്തതാണ്. എന്നാല്‍ രണ്ട്മാസം ആകുമ്പോഴേക്കും പഠനം നിര്‍ത്തി. കുട്ടികളെ പഠനത്തിന് അയക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുക്കം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കുട്ടികളെ ചൈല്‍ഡ് ലൈനില്‍ എല്‍പ്പിക്കാനാണ് തീരുമാനം. മാതാപിതാക്കളെ ബോധവല്‍ക്കരിച്ച് കുട്ടികളുടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.