LiveTV

Live

Kerala

പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന്‍ അറസ്റ്റില്‍
Summary
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. സുനിക്ക് ഫോണ്‍ എത്തിച്ച കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ അനീഷാണ് അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. ജയിലിലുള്ള സുനിക്ക് നാദിര്‍ഷായെ വിളിക്കാന്‍ ഫോണ്‍ നല്‍കിയിരുന്നത് അനീഷാണെന്നാണ് കണ്ടെത്തല്‍. പള്‍സര്‍ സുനിയുടെ മൊഴിയിലും അനീഷിനെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായിരുന്നു.