LiveTV

Live

Kerala

ഈഴവ സമുദായക്കാരനെ പൂജാകര്‍മങ്ങളില്‍ നിന്ന് വിലക്കിയ സംഭവം: നടപടിക്ക് ശിപാര്‍ശ

ഈഴവ സമുദായക്കാരനെ പൂജാകര്‍മങ്ങളില്‍ നിന്ന് വിലക്കിയ സംഭവം: നടപടിക്ക് ശിപാര്‍ശ
Summary
ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ പൂജാകര്‍മങ്ങളില്‍ നിന്ന് ഈഴവ സമുദായക്കാരനെ വിലക്കിയ സംഭവത്തില്‍ ദേവസ്വം കമ്മീഷണര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ.

ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ പൂജാകര്‍മങ്ങളില്‍ നിന്ന് ഈഴവ സമുദായക്കാരനെ വിലക്കിയ സംഭവത്തില്‍ ദേവസ്വം കമ്മീഷണര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. നിയമസെക്രട്ടറിയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. സമുദായത്തിന്റെ പേര് പറഞ്ഞ് തന്ത്രിയാക്കുന്നത് തടഞ്ഞത് സുപ്രീംകോടതി വിധിക്കെതിരാണെന്ന് നിയമസെക്രട്ടറി ചൂണ്ടിക്കാട്ടി.

ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനെ ശാന്തിയ്ക്കായി നിയമിച്ചാല്‍ ദേവീ കോപമുണ്ടാവുമെന്ന് കാണിച്ചാണ് ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണന്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്തു നല്‍കിയത്. ഈഴവ സമുദായാംഗമായ എസ് സുധികുമാറിനെ സഹശാന്തിയായി നിയമിക്കാനുള്ള നടപടികളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രിയും ക്ഷേത്രഭരണം കയ്യാളുന്ന ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷനും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

തന്ത്രിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം കമ്മീഷണര്‍ രാനിയമനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ചിലരുടെ ജാതിവെറി മൂലം തന്റെ ജീവതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തിന്റെ സാഫല്യം അകന്നു പോവുകയാണെന്ന് എസ് സുധികുമാര്‍ പ്രതികരിക്കുകയുണ്ടായി.