LiveTV

Live

Kerala

പത്തനാപുരത്ത് 16 വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ തുമ്പുണ്ടാക്കാന്‍ പൊലീസിനായില്ല

പത്തനാപുരത്ത് 16 വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ തുമ്പുണ്ടാക്കാന്‍ പൊലീസിനായില്ല
Summary
പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയായ റിന്‍സിയെ ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് വീടിനുള്ളിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

പത്തനാപുരത്ത് 16 വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില് ഇതുവരെയും തുമ്പുണ്ടാക്കാന്‍ പൊലീസിനായില്ല. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് വ്യകതമായെങ്കിലും പൊലീസ് നടപടി ഇഴയുകയാണ്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്.

പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയായ റിന്‍സിയെ ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് വീടിനുള്ളിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിന്‍സി കിടന്ന റൂമില്‍ നിന്നും വീടിന് പുറത്തേക്കുളള വാതില്‍ തുറന്ന് കിടക്കുകയായിരന്നു. റിന്‍സി കഴുത്തില്‍ തുണി കുരുങ്ങി മരിച്ചെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പര്‍ട്ട് പറയുമ്പോള്‍ ഈ തുണിയോ തൂങ്ങി മരിച്ചതിന്‍റെ മറ്റ് തെളിവുകളോ ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. സംഭവം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പൊലീസ് അന്വേഷണം വഴി മുട്ടിയതിനാല്‍ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ബന്ധുക്കള് പറയുന്നു.

റിന്‍സിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ്. കുണ്ടറയിലെ 10 വസയുകാരിയുടെ മരണം ഒതുക്കി തീര്‍ത്ത പോലെ റിന്‍സിയുടെ മരണത്തിലെ അന്വേഷണംവും പൊലീസ് അവസാനിപ്പിക്കുകയാണെന്നാണ് ആരോപണം.