LiveTV

Live

Kerala

കപ്പല്‍ വള്ളത്തിലിടിച്ച സംഭവത്തില്‍ പെട്ട മത്സ്യത്തൊഴിലാളികള്‍ കരയിലെത്തി

കപ്പല്‍ വള്ളത്തിലിടിച്ച സംഭവത്തില്‍ പെട്ട മത്സ്യത്തൊഴിലാളികള്‍ കരയിലെത്തി
Summary
കാത്തിരിപ്പിന്റെ 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകടത്തില്‍പ്പെട്ട ആരോഗ്യ അണ്ണ എന്ന വള്ളത്തിലെ 6 തൊഴിലാളികളും കരക്കെത്തിയത്.

കൊല്ലം തീരത്തിന് സമീപം ആഴക്കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ കരയില്‍ തിരിച്ചെത്തി. രാത്രി പന്ത്രണ്ടരയോടെയാണ് ഇവര്‍ നീണ്ടകര തീരത്തെത്തിയത്. ആറ് പേരെയും പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനും നിരീക്ഷണത്തിനുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാത്തിരിപ്പിന്റെ 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകടത്തില്‍പ്പെട്ട ആരോഗ്യ അണ്ണ എന്ന വള്ളത്തിലെ 6 തൊഴിലാളികളും കരക്കെത്തിയത്. അപകടം നടന്നതിന് സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്.

നേവിയുടെ സംഘം സഹായവുമായി എത്തിയിരുന്നതായി രക്ഷിച്ച ബോട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട വള്ളവും രാത്രിതന്നെ കരക്കെത്തിച്ചു. ഇടിച്ച കപ്പല്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്‌