LiveTV

Live

Kerala

ആറളം ഫാമിലെ തൊഴിലാളികള്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്

ആറളം ഫാമിലെ തൊഴിലാളികള്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്
Summary
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശമ്പളം മുടങ്ങിയതിന്റെ പേരില്‍ ഇവിടുത്തെ തൊഴിലാളികള്‍ ഇത് എട്ടാം തവണയാണ് സമരമുഖത്തേക്ക് ഇറങ്ങുന്നത്

ആറളം ഫാമിലെ തൊഴിലാളികള്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്. രണ്ടര മാസത്തെ ശമ്പളം കുടിശിഖ ആയതോടെയാണ് തൊഴിലാളികള്‍സമരം ആരംഭിച്ചത്. ഒരു വര്‍ഷത്തിനിനിടെ ഇത് എട്ടാം തവണയാണ് ശമ്പളക്കുടിശിഖയുടെ പേരില്‍ആറളത്ത് തൊഴിലാളികള്‍സമരത്തിനിറങ്ങുന്നത്.

ആറളത്ത് പണിമുടക്കും പട്ടിണിയും പതിവ് സംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശമ്പളം മുടങ്ങിയതിന്റെ പേരില്‍ ഇവിടുത്തെ തൊഴിലാളികള്‍ ഇത് എട്ടാം തവണയാണ് സമരമുഖത്തേക്ക് ഇറങ്ങുന്നത്. 437 തൊഴിലാളികളാണ് ആറളത്ത് ആകെയുളളത്.ഇതില്‍225 പേരും പട്ടിക വര്‍ഗ വിഭാഗത്തില്‍ഉള്‍പ്പെട്ടവര്‍. രണ്ടര മാസമായി ശമ്പളം മുടങ്ങിയതോടെ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്.ഫാം എം.ഡിയമായി തൊഴിലാളി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ശമ്പള വിതരണം സംബന്ധിച്ച് തീരുമാനമാകാതെ വന്നതോടെയാണ് ഇന്ന് മുതല്‍ വീണ്ടും സമരത്തിനിറങ്ങാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.

രണ്ടര മാസത്തെ ശമ്പളം നല്‍കാന്‍മാത്രം വേണ്ടത് 2 കോടി 12 ലക്ഷം രൂപയാണ്. കശുവണ്ടി സീസണ്‍ അവസാനിക്കുകയും നടീല്‍വസ്തുക്കളുടെ വില്‍പ്പന കുറയുകയും ചെയ്തതോടെ ഫാമിന്‍റെ വരുമാനം നിലച്ചു. മുന്‍കാലങ്ങളില്‍സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍സര്‍ക്കാരോ പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനോ അടിയന്തര സഹായം നല്‍കിയിരുന്നു. അത്തരം സഹായങ്ങളൊന്നുമുണ്ടായില്ലങ്കില്‍ ഇത്തവണ ആറളത്തെ തൊഴിലാളികളുടെ ഓണം പട്ടിണിയുടേതാവും.