LiveTV

Live

Kerala

ക്വാറികൾക്ക് പാരിസ്ഥിതിക അനുമതിയിൽ ഇളവ് നൽകിയ ഉത്തരവിന് ദേശീയ ഹരിത ട്രിബ്യൂണല്‍ സ്റ്റേ

ക്വാറികൾക്ക് പാരിസ്ഥിതിക അനുമതിയിൽ ഇളവ് നൽകിയ ഉത്തരവിന് ദേശീയ ഹരിത ട്രിബ്യൂണല്‍ സ്റ്റേ
Summary
സംസ്ഥാനത്തെ വൻകിട ക്വാറികൾക്ക് പാരിസ്ഥിതിക അനുമതിയിൽ ഇളവ് നൽകിയ മൈനിംഗ് ഏൻഡ് ജിയോളജി വകുപ്പിന്റെ ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണല് സ്റ്റേ ചെയ്തു..

സംസ്ഥാനത്തെ വൻകിട ക്വാറികൾക്ക് പാരിസ്ഥിതിക അനുമതിയിൽ ഇളവ് നൽകിയ മൈനിംഗ് ഏൻഡ് ജിയോളജി വകുപ്പിന്റെ ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണല് സ്റ്റേ ചെയ്തു. പാട്ടത്തിനെടുത്ത ക്വാറികൾക്ക് വേണ്ടി നിയമം വളച്ചൊടിക്കുന്നത് അനുവദിക്കില്ലെന്ന് സ്റ്റേ ഉത്തരവില് ട്രിബ്യൂണല് വ്യക്തമാക്കി. പാരിസ്ഥിതിക അനുമതി ഇല്ലാതെ സംസ്ഥാനത്ത് 200 ലധികം വന് ക്വാറികളിലാണ് ഖനനം നടക്കുന്നത്.

എല്ലാ ക്വാറികള്ക്കും പാരിസ്ഥിതിക അനുമതി വേണമെന്ന് 2015 ല് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരിസ്ഥിതി അനുമതി ഇല്ലാതെ പ്രവര്ത്തിക്കുന്ന ക്വാറികള് ഉടന് പൂട്ടാന് ഉത്തരവിട്ട കോടതി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന ലീസ് ക്വാറികള്ക്ക് പരിസ്ഥിതി അനുമതി നേടാന് മൂന്ന് മാസത്തെ സമയവും അനുവദിച്ചു. എന്നാല് സുപ്രീം കോടതി ഉത്തരവ് മറി കടക്കാന് 2016 ഡിസംബർ 19 ന് മൈനിംഗ് ഏൻഡ് ജിയോളജി ഡയറക്ടർ വിചിത്രമായ ഒരുത്തരവ് പുറത്തിറക്കി. പാട്ടത്തിനെടുത്ത വന് ക്വാറികള്ക്ക് നിലവില് പരിസ്ഥിതി അനുമതി വേണ്ടെന്നായിരുന്നു മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നിലപാട്. പാട്ട ക്വാറികളുടെ കാര്യത്തില് പാട്ട കാലാവധി കഴിഞ്ഞ് വീണ്ടും അനുമതിക്കായി സര്ക്കാറിനെ സമീപിക്കുന്പോള് മാത്രം സുപ്രീം കോടതി് നിര്ദളം പരിഗണിച്ചാല് മതിയെന്നായിരുന്നു സര്ക്കാര് നിലപാട്. മുപത്ത് വര്ഷം വരെ പാട്ട കാലാവധിയുള്ള നൂറിലധികം ക്വാറികള് സംസ്ഥാനത്ത് പ്രവര്ത്തിക്കുന്നുണ്ട്. പരിസ്ഥിതി അനുമതിയുടെ മറവില് വന്കിട ക്വാറി ഉടമകളുമായി സര്ക്കാര് ഒത്തു കളിക്കുകയാണന്ന് നേരത്തെ ആരോപണമുയര്ന്ിരുന്നു

വനാതിർത്തിയിൽ ഉൾപ്പെട 200 ൽപരം വൻകിട ക്വാറികൾ സംസ്ഥാനത്ത് സജീവമാണ്. .ജ സ്വതന്ത്ര കുമാര് ഉള്പ്പെട്ട മൂന്നംഗ ബഞ്ചിന്റേതാണ് ഉത്തരവ്. ഉത്തരവോടെ പാരിസ്ഥിക അനുമതിയില്ലാതെ പ്രവര്ത്തിക്കുന്ന പാട്ടത്തിനെടുത്ത ക്വാറികള് ഉടന് പൂട്ടേണ്ടി വരും