LiveTV

Live

Kerala

അതിരപ്പിള്ളി പദ്ധതി: സര്‍ക്കാര്‍ വാദം വിഡ്ഢിത്തമെന്ന് മാധവ് ഗാഡ്ഗില്‍

Summary
അതിരപ്പിള്ളിയില്‍ ആവശ്യത്തിന് വെള്ളമില്ലെന്ന് കേന്ദ്ര ജല കമ്മീഷന്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതിക്ക് സമവായം തേടാന്‍ ശ്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും

അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കാമെന്ന സര്‍ക്കാര്‍ വാദം വിഡ്ഢിത്തമെന്ന് മാധവ് ഗാഡ്ഗില്‍. അതിരപ്പിള്ളിയില്‍ ആവശ്യത്തിന് വെള്ളമില്ലെന്ന് കേന്ദ്ര ജല കമ്മീഷന്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതിക്ക് സമവായം തേടാന്‍ ശ്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും മാധവ് ഗാഡ്ഗില്‍ ചോദിച്ചു. അതിരപ്പിള്ളി സംബന്ധിച്ച കസ്തൂരിരംഗന്‍ സമിതിയുടെ കണ്ടെത്തലുകള്‍ സത്യവിരുദ്ധമാണ് . നിരവധി അപാകതകള്‍ നിറഞ്ഞതാണിതെന്നും മാധവ് ഗാഡ്ഗില്‍ മീഡിയവണിനോട് പറഞ്ഞു.