LiveTV

Live

Kerala

ഭൂമി കയ്യേറ്റം; തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ മുന്‍സിപ്പാലിറ്റിയുടെ പരിശോധന

ഭൂമി കയ്യേറ്റം; തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ മുന്‍സിപ്പാലിറ്റിയുടെ പരിശോധന
Summary
അതേ സമയം ഒരു സെന്റ് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് തോമസ് ചാണ്ടി പ്രതികരിച്ചു.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടില്‍ ആലപ്പുഴ മുന്‍സിപ്പാലിറ്റി അധികൃതര്‍ പരിശോധന നടത്തി. കയ്യേറ്റം സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. കൈനകരിയില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

മന്ത്രി തോമസ് ചാണ്ടി യുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച പരാതി പരിശോധിക്കുമെന്ന് റവന്യുമന്ത്രി. വേണ്ടി വന്നാല്‍ നടപടിയെന്നും മന്ത്രി പറഞ്ഞു. അതേ സമയം ഒരു സെന്റ് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് തോമസ് ചാണ്ടി പ്രതികരിച്ചു.