LiveTV

Live

Kerala

ഇന്ദുലേഖ നോവലിസ്റ്റിന്റെ പിന്‍ തലമുറക്കാരി നൃത്തരൂപത്തില്‍ അരങ്ങിലെത്തിക്കുന്നു

ഇന്ദുലേഖ നോവലിസ്റ്റിന്റെ പിന്‍ തലമുറക്കാരി നൃത്തരൂപത്തില്‍ അരങ്ങിലെത്തിക്കുന്നു
Summary
ഇന്ദുലേഖ നോവല്‍ ഇറങ്ങി 128 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതേ കുടുംബത്തില്‍ നിന്നുതന്നെ ഇന്ദുലേഖക്ക് നൃത്താവിഷ്ക്കാരം ഒരുങ്ങുന്നത്

ഒ.ചന്തുമോനോന്റെ നോവലായ ഇന്ദുലേഖക്ക് നോവലിസ്റ്റിന്റെ പിന് തലമുറക്കാരി നൃത്തരൂപത്തില് അരങ്ങിലെത്തിക്കുന്നു. ചന്തു മേനോന്‍റെ തലമുറയില്‍പെട്ട ഡോക്ടര്‍ ചൈതന്യ ഉണ്ണിയാണ് മോഹിനിയാട്ടത്തിലൂടെ ഇന്ദുലേഖ അവതരിപ്പിക്കുന്നത്. ജനുവരിയില്‍ സൂര്യ ഫെസ്റ്റിവെലിലാണ് അരങ്ങേറുന്നത്.

ഇന്ദുലേഖ നോവല്‍ ഇറങ്ങി 128 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതേ കുടുംബത്തില്‍ നിന്നുതന്നെ ഇന്ദുലേഖക്ക് നൃത്താവിഷ്ക്കാരം ഒരുങ്ങുന്നത്. ചന്തുമോനന്‍റെ പൌത്രി ജ്യോതി മോനോന്‍റെ മകളാണ് നൃത്താവിഷ്ക്കാരം ഒരുക്കുന്ന ഡോക്ടര്‍ ചൈതന്യ.കരുത്തയായ സ്ത്രീ കഥാപാത്രമായ ഇന്ദുലേഖയെ ലാസ്യ പ്രദാനമായ മോഹീനിയാട്ടത്തിലൂടെ അതവരിപ്പിക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കുന്നതില് സന്തോഷമുണ്ടെന്ന് ചൈതന്യ പറയുന്നു.

മൂന്ന് വര്‍ഷം മുമ്പ് ഓസ്ട്രേലിയയില്‍ എത്തിയ സൂര്യകൃഷ്ണമൂര്‍ത്തിയാണ് ഇന്ദുലേഖയുടെ നൃത്താവിഷ്കാരത്തിന് ചൈതന്യുടെ മനസ്സില്‍ വിത്തുപാകിയത്. ഇന്ദുലേഖ നൃത്തരൂപം മനസ്സില്‍ പിറവിയെടുത്ത നാള്‍ മുതല്‍ അതിനേക്കുറിച്ച് ഒട്ടനവധി പഠനങ്ങളും ഗവേഷണങ്ങളും ചൈതന്യ നടത്തിയിരുന്നു. ഗാന രചയിതാവ് രാജീവ് ആലുങ്കലിന്‍റെ വരികള്‍ക്ക് നൃത്തരൂപം ചിട്ടപ്പെടുത്തുന്നത് ചൈതന്യ തന്നെയാണ്. ജനുവരിയില്‍ തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവല്‍ സമാപനചടങ്ങില്‍ ഇന്ദുലേഖ അരങ്ങേറും.തുടര്‍ന്ന് പലവേദകളിലും നൃത്തരൂപം അവതരിപ്പിക്കാനും പദ്ധതിയുണ്ട്. ഭര്‍ത്താവ് ഡോക്ടര്‍ അമീര്‍ ഹംസയോടൊപ്പം‌ ഓസ്ട്രേലിയയില്‍ മെഡിക്കല്‍ ശൃംഖല നടത്തുകയാണ് ചൈതന്യ.