LiveTV

Live

Kerala

റബീഉല്ലയുടെ വീട് ആക്രമിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ

റബീഉല്ലയുടെ വീട് ആക്രമിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ
Summary
പ്രവാസി വ്യവസായി റബീഉല്ലയുടെ വീട് ആക്രമിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്‌ലം ഗുരുക്കൾ ആണ് അറസ്റ്റിലായത് .ഇന്നലെയാണ് മലപ്പുറത്ത്..

പ്രമുഖ വ്യവസായി ഡോ. കെടി റബീഉളളയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച കേസിൽ ഏഴു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്ലം ഗുരുക്കൾ ഉൾപ്പെടെ ഏഴു പേരെയാണ് മലപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്.

മംഗളുരു സ്വദേശിയായ ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ നേതാവ് അസ്ലം ഗുരുക്കളുടെ നേതൃത്വത്തിൽ വ്യവസായി റബീഉള്ളയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നാണ് കേസ്. അസ്‌ലം ഗുരുക്കളുടെ ഗൺമാനും കർണാടകയിലെ പൊലീസ് ഉദ്യോഗസ്ഥനുമായ കേശവ മൂർത്തിയും അറസ്റ്റിലായവരിൽ ഉൾപ്പെടും.

ഇന്നലെ രാവിലെയാണ് മലപ്പുറം കോഡൂരിലെ റബീഉള്ളയുടെ വീട് അതിക്രമിച്ചു കടക്കാനുള്ള ശ്രമമുണ്ടായത്. സംഭവം നടന്നയുടനെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനങ്ങളിൽ രക്ഷപ്പെട്ട നാലു പേരെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കർണാടക രജിസ്ട്രേഷനിലുള്ള മൂന്നു വാഹനങ്ങളും രണ്ട് തോക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റബീഉള്ളയെ സന്ദർശിക്കാനാണ് വന്നതെന്നും തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും അസ്ലം ഗുരുക്കൾ പറഞ്ഞു.