LiveTV

Live

Kerala

ശബരിമലയില്‍ അയ്യപ്പന്‍മാര്‍ക്ക് കുടിക്കാന്‍ വെള്ളമില്ല: തീര്‍ത്ഥാടകര്‍ ദുരിതത്തില്‍

ശബരിമലയില്‍ അയ്യപ്പന്‍മാര്‍ക്ക് കുടിക്കാന്‍ വെള്ളമില്ല: തീര്‍ത്ഥാടകര്‍ ദുരിതത്തില്‍
Summary
ശബരിമല തീര്‍ത്ഥാടകര്‍ക്കായി വാട്ടര്‍ അതോരിറ്റി സ്ഥാപിച്ച ആര്‍ഒ കുടിവെള്ള കിയോസ്കുകള്‍ പുനസ്ഥാപിക്കാത്തതിനാല്‍ തീര്‍ത്ഥാടകര്‍ ദുരിതത്തില്‍. മുന്‍കൂര്‍ അനുമതിയില്ലാതെ സ്ഥാപിച്ചതെന്ന ന്യായം പറഞ്ഞ് ദേവസ്വം അധികൃതരാണ്..

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വാട്ടര്‍ അതോരിറ്റി സ്ഥാപിച്ച ആര്‍ഒ കുടിവെള്ള കിയോസ്കുകള്‍ പുനസ്ഥാപിക്കാത്തതിനാല്‍ തീര്‍ത്ഥാടകര്‍ ദുരിതത്തില്‍. മുന്‍കൂര്‍ അനുമതിയില്ലാതെ സ്ഥാപിച്ചതെന്ന ന്യായം പറഞ്ഞ് ദേവസ്വം അധികൃതരാണ് കിയോസ്കുകള്‍ തകര്‍ത്തത്. ശബരിമലയില്‍ കുപ്പിവെള്ള നിരോധം ഏര്‍പ്പെടുത്തിയ ഹൈക്കോടതി നിര്‍ദ്ദേശാനുസരണമാണ് വാട്ടര്‍ അതോരിറ്റി കുടിവെള്ള വിതരണത്തിന് സജ്ജീകരണം ഒരുക്കിയത്.

ശബരിമലയില്‍ കുപ്പിവെള്ള നിരോധം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ബദല്‍ സംവിധാനം ഒരുക്കുന്നതിന് ദേവസ്വത്തിനും വാട്ടര്‍ അതോരിറ്റിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ ചിലവില്‍ വിവിധ ഇടങ്ങളില്‍ വാട്ടര്‍ കിയോസ്കുകള്‍ തുറക്കുന്നതിന് ദേവസ്വത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ 1കോടിയില്‍ പരം ചിലവഴിച്ച് വാട്ടര്‍ അതോരിറ്റി സ്വന്തം നിലയില്‍ സംവിധാനം ഒരുക്കുകയായിരുന്നു.

7 ആര്‍ഒ പ്ലാന്റുകളും വെള്ളം വിതരണത്തിന് 137 കിയോസ്കുകളുമാണ് വാട്ടര്‍ അതോരിറ്റി ഒരുക്കിയിരുന്നത്. എന്നാല്‍ മണ്ഡലകാലത്തിന് ശേഷം ദേവസ്വം അധികൃതര്‍ ഇവ തകര്‍ത്തു കളയുകയായിരുന്നു. ഇതോടെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്‍മാര്‍ ദുരിതത്തിലായി. തിരുവിതാംകൂര്‍ ദേവസ്വത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ജലവിഭവ വകുപ്പിന്റെ തീരുമാനം.

ദേവസ്വത്തിന്റെ പൈപ്പ് ലൈനുകളില്‍ വാട്ടര്‍ അതോരിറ്റി കിയോസ്കുകള്‍ സ്ഥാപിക്കുകയായിരുന്നെന്നും മുന്‍കൂര്‍ അനുമതി തേടാത്തതിനാലാണ് ഇവ നീക്കം ചെയ്തതെന്നുമാണ് ദേവസ്വത്തിന്റെ വിശദീകരണം. മണ്ഡലകാലത്തെ ജലവിതരണത്തിന് പ്രതിവര്‍ഷം വാട്ടര്‍ അതോരിറ്റിക്ക് നല്‍കാറുള്ള 1 കോടി രൂപയില്‍ 25 ലക്ഷം മാത്രമാണ് നല്‍കിയത്. ഏതൊക്കെ സേവനങ്ങള്‍ നല്‍കിയെന്ന് വ്യക്തത വരുത്താതെ പണം നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് നിലപാടെടുക്കുകയും ചെയ്തു.