LiveTV

Live

Kerala

കയ്യേറ്റമൊഴിപ്പിക്കല്‍: സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഹൈക്കോടതി

കയ്യേറ്റമൊഴിപ്പിക്കല്‍: സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഹൈക്കോടതി
Summary
എല്ലാം ശരിയാക്കുമെന്ന് പറ‍ഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. സര്‍ക്കാര്‍ ഭൂമി വീണ്ടെടുത്ത് പൊതുജന ഉപയോഗങ്ങള്‍ക്ക് നല്‍കണമെന്ന്..

കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതി വിമര്‍ശം. എല്ലാം ശരിയാക്കുമെന്ന് പറ‍ഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. സര്‍ക്കാര്‍ ഭൂമി വീണ്ടെടുത്ത് പൊതുജന ഉപയോഗങ്ങള്‍ക്ക് നല്‍കണമെന്ന് ആവര്‍ത്തിച്ചുള്ള ഉത്തരവുണ്ട്. ഇത് നടപ്പാക്കുകയാണ് വേണ്ടതെന്നും കോടതി.

സര്‍ക്കാര്‍ ഭമി കയ്യേറി സ്ഥാപിച്ച മൂന്നാറിലെ ലൌ ഡെയില്‍ റിസോര്‍ട്ട് ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിധി ന്യായത്തിലാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍സിച്ചത്. കയ്യേറ്റ ഭൂമി ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്ത്ണം. ഇത്തരത്തില്‍ നിയമ നിര്‍മാണം നടത്തത്താത് പൊതുജന താല്‍പ്പര്യത്തിന് വിരുദ്ധമാണ്. സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കണമെന്ന് സുപ്രിം കോടതി ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കത്തത് നിയമ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ലൌ ഡെയില്‍ റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന 22 സെന്‍റ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സര്‍ക്കാര്‍ എത്രയും വേഗം സ്വീകരിക്കണം. കെട്ടിടം ഒഴിയാന്‍ മൂന്ന് മാസത്തെ സാവകാശം ഹരജിക്കാരന്‍ തേടിയെങ്കിലും കോടതി ഒരുമാസം സമയമാണ് അനുവദിച്ചത്. ഇത് കയ്യേറ്റ ഭൂമിയാണെന്ന മുന്‍ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയില്‍ സത്യവാങ്ങമൂലം സമര്‍പ്പിച്ചിരുന്നു.മൂന്നാര്‍ വില്ലേജ് ഓഫീസ് പണിയാന്‍ അനുയോജ്യമായ സ്ഥലമാണിതെന്നും അതിനാല്‍ ഹരജിക്കാരന്‍ ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കിയെന്നുമായിരുന്നു സബ് കലക്ടറുടെ വിശഗീകരണം.