LiveTV

Live

Kerala

സബ്കളക്ടറെ മാറ്റിയ സംഭവം: വിവാദം തുടരുന്നു

സബ്കളക്ടറെ മാറ്റിയ സംഭവം: വിവാദം തുടരുന്നു
Summary
വകുപ്പ് മന്ത്രിക്ക് പോലും താത്പര്യമില്ലാത്ത സ്ഥലംമാറ്റം ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേ സമയം ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു..

ദേവികുളം സബ്കളക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമന്‍റെ സ്ഥലം മാറ്റത്തില്‍ വിവാദം തുടരുന്നു. മൂന്നാറില്‍ സര്‍ക്കാര്‍ കയ്യേറ്റാക്കാര്‍ക്കൊപ്പമാണെന്ന് തെളിയിച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതേ സമയം ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദമാക്കേണ്ടെന്നായിരുന്നു കെപിസിസി വൈസ് പ്രസിഡഡന്‍റ് എംകെ മണി മീഡിയവണിനോട് പ്രതികരിച്ചത്.

മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ ദേവീകുളം സബ്കളക്ടര്‍ ശ്രീറാംവെങ്കിട്ടരാമനെ എംപ്ളോയ്മെന്‍റ് ഡയറ്ടറാക്കി സ്ഥലം മാറ്റം നല്‍കാനുള്ള തീരുമാനമാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമെടുത്തത്. സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം ഇന്നും രംഗത്തു വന്നു. മൂന്നാറില്‍ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കൊപ്പമാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമില്ലെന്ന് സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

വകുപ്പ് മന്ത്രിക്ക് പോലും താത്പര്യമില്ലാത്ത സ്ഥലംമാറ്റം ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേ സമയം ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്‍റ് എകെ മണി മീഡിയവണിനോട് പറഞ്ഞു. ശ്രീരാം വെങ്കിടരാമന്‍ സ്വീകരിച്ച നിലപാടുകള്‍ പുതിയ സബ്കലക്ടറും പിന്തുടര്‍ന്നാല്‍ എതിര്‍പ്പുമായി രംഗത്തുവരുമെന്ന് സിപിഎം പ്രാദേശിക നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.