LiveTV

Live

Kerala

പത്തനംതിട്ടയില്‍ മകന്‍ മാതാപിതാക്കളെ തല്ലിക്കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി

പത്തനംതിട്ടയില്‍ മകന്‍ മാതാപിതാക്കളെ തല്ലിക്കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി
Summary
മാതാപിതാക്കളെ തല്ലിക്കൊന്ന് കിണറ്റില്‍ തള്ളിയെന്ന് മാത്യു ജോണ്‍ പൊലീസിന് മൊഴി നല്‍കി. നഴ്സിംഗ് കഴിഞ്ഞ മാത്യു ജോണ്‍ മയക്കുമരുന്നിന് അടിമ..

പത്തനംതിട്ട പന്തളത്ത് മകന്‍ മാതാപിതാക്കളെ തല്ലിക്കൊന്ന് റബ്ബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ തള്ളി. കാഞ്ഞിരവിളയില്‍ പടുകൂട്ടത്തില്‍ കെ എം ജോണ്‍, ലീലാമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. പത്ത് ദിവസം മുന്പാണ് ഇവരെ വീട്ടില്‍ നിന്നും കാണാതായിരുന്നു. മാതാപിതാക്കള്‍ ധ്യാനത്തിന് പോയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച മകന്‍ മാത്യു ജോണ്‍ ഒടുവില്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ 25 മുതലാണ് 70 കാരനായ മാത്യു ജോണിനെയും 62 കാരിയായ ലീലാമ്മയെയും കാണാതായത്. മാതാപിതാക്കള്‍ ധ്യാനത്തിന് പോയെന്നാണ് അന്വേഷിച്ചെത്തിയവരോട് മകന്‍ മാത്യു ജോണ്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഏഴ് ദിനങ്ങള്‍ക്ക് ശേഷവും ദന്പതികളെ കാണാതായതോടെ ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചു. ഇതോടെയാണ് മജോ എന്ന് വിളിക്കുന്ന മാത്യുജോണ്‍ പൊലീസില്‍ കീഴടങ്ങിയത്. മാതാപിതാക്കളെ തല്ലിക്കൊന്ന് കിണറ്റില്‍ തള്ളിയെന്ന് മാത്യു ജോണ്‍ പൊലീസിന് മൊഴി നല്‍കി. നഴ്സിംഗ് കഴിഞ്ഞ മാത്യു ജോണ്‍ മയക്കുമരുന്നിന് അടിമയാണ്.

റബ്ബര്‍ തോട്ടത്തിലെ കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം ഉയരുന്നത് സംബന്ധിച്ച് തൊഴിലാളികള്‍ മാത്യു ജോണിനോട് ചോദിച്ചപ്പോള്‍ പട്ടികളെ കൊന്ന് കുഴിച്ചിട്ടെന്നാണ് മറുപടി നല്‍കിയത്. പിന്നീട് ഇയാള്‍ ജെസിബി എത്തിച്ച് കുഴി ഭദ്രമായി മൂടുകയും ചെയ്തു. പന്തളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുറത്തെടുത്ത മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. കൊലപാതകം ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.