LiveTV

Live

Kerala

ജി.എസ്.ടി; സ്വര്‍ണാഭരണങ്ങളുടെ വില കുറയുമെന്ന് പ്രതീക്ഷ

Summary
അഞ്ച് ശതമാനം വാറ്റും ഒരു ശതമാനം സെന്‍ട്രല്‍ എക്സൈസ് നികുതിയുമായിരുന്നു ജി.എസ്.ടിക്ക് മുമ്പ് സ്വര്‍ണാഭരണങ്ങള്‍ക്കുള്ള നികുതി

ജി.എസ്.ടി നിലവില്‍ വന്നതോടെ സ്വര്‍ണാഭരണങ്ങളുടെ വില കുറയുമെന്ന് പ്രതീക്ഷ. ആറ് ശതമാനം നികുതി മൂന്ന് ശതമാനമായി കുറഞ്ഞതോടെയാണിത്. എന്നാല്‍ സ്വര്‍ണവില നിശ്ചയിക്കുന്നതിന് ലണ്ടന്‍ മാര്‍ക്കറ്റിനെ ആശ്രയിക്കുന്നതിനാല്‍ ഈ മാറ്റം ഉപഭോക്താക്കള്‍ക്ക് എത്രത്തോളം ഗുണമാകും എന്ന കാര്യത്തില്‍ ഉറപ്പില്ല.

അഞ്ച് ശതമാനം വാറ്റും ഒരു ശതമാനം സെന്‍ട്രല്‍ എക്സൈസ് നികുതിയുമായിരുന്നു ജി.എസ്.ടിക്ക് മുമ്പ് സ്വര്‍ണാഭരണങ്ങള്‍ക്കുള്ള നികുതി. ഇപ്പോള്‍ മൂന്ന് ശതമാനമായി കുറഞ്ഞു. ഇതോടെ ഗ്രാമില്‍ എണ്‍പത് രൂപയുടെ കുറവെങ്കിലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വര്‍ണാഭരണ വ്യാപാരികളുടെ അസോസിയേഷനുകളുടെ കൂട്ടായ്മ ചേര്‍ന്ന് നിര്‍ബന്ധമായും വില കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ സ്വര്‍ണ വില നിശ്ചയിക്കുന്നത് ലണ്ടന്‍ മാര്‍ക്കറ്റിനെ ആശ്രയിച്ചാണ്. ഓരോ ദിവസവും ലണ്ടന്‍ മാര്‍ക്കറ്റനുസരിച്ച് മാറി കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ വില കുറവ് എത്രമാത്രം പ്രകടമാകും എന്ന കാര്യത്തില്‍ സംശയമുണ്ട്. അനധികൃത വ്യാപാരങ്ങള്‍ കുറയുകയും സ്വര്‍ണത്തിലുള്ള നിക്ഷേപം കൂടുകയും ചെയ്യുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്.