LiveTV

Live

Kerala

നടിക്കെതിരായ ആക്രമണം: എത്ര വലിയ മീനായാലും വലയില്‍ വീഴുമെന്ന് പിണറായി

നടിക്കെതിരായ ആക്രമണം: എത്ര വലിയ മീനായാലും വലയില്‍ വീഴുമെന്ന് പിണറായി
Summary
കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

നടിക്കെതിരായ ആക്രമണത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കേസില്‍ എത്ര വലിയ മീനായാലും പൊലീസിന്റെ വലയില്‍ വീഴുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നടിക്കെതിരായ ആക്രമണം: എത്ര വലിയ മീനായാലും വലയില്‍ വീഴുമെന്ന് പിണറായി

അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. പൊലീസിന് ധൈര്യമായി മുന്നോട്ടുപോകാം. തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിന്റെ പിറകെയായിരുന്നു. കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ധൈര്യമായി മുന്നോട്ടുപോകാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴും. ഇക്കാര്യം വനിതാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ ഇന്ന് വിശദമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.