LiveTV

Live

Kerala

മദ്യനയത്തിനെതിരെ സുധീരന്‍ ഹരജി നല്‍കി

മദ്യനയത്തിനെതിരെ സുധീരന്‍ ഹരജി നല്‍കി
Summary
മദ്യലോബിയെ സഹായിക്കാനാണ് പുതിയ മദ്യനയമെന്നാണ് സുധീരന്‍റെ പരാതി

സര്‍ക്കാരിന്‍റെ പുതിയ മദ്യനയം ചോദ്യം ചെയ്ത് വി എം സുധീരന്‍ ഹൈക്കോടതിയെ സമീപിച്ചു. മദ്യലോബികളെ സഹായിക്കുന്ന തരത്തിലാണ് മദ്യനയമെന്ന് ആരോപിച്ചാണ് ഹരജി. തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മദ്യനയം രൂപീകരിച്ചിരിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ കോടതിക്ക് ഇടപെടാം. മദ്യനയം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും ഹരജിയില്‍ പറയുന്നു. ഹരജി തിങ്കളാഴ്ച പരിഗണിക്കും.