LiveTV

Live

Kerala

സ്വന്തമായി വീടെന്ന സ്വപ്നം ബാക്കി വെച്ച് കുഞ്ഞമ്മ യാത്രയായി

സ്വന്തമായി വീടെന്ന സ്വപ്നം ബാക്കി വെച്ച് കുഞ്ഞമ്മ യാത്രയായി
Summary
2012 ഓഗസ്ത് ആറിന് പുല്ലൂരാമ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആറു മാസം താമസിക്കാനായി നിര്‍മിച്ച താത്കാലിക ഷെഡിലേക്കാണ് കുഞ്ഞമ്മയുമെത്തിയത്.

സ്വന്തമായൊരു വീടെന്ന സര്‍ക്കാര് വാഗ്ദാനത്തിന് കാത്തുനില്‍ക്കാതെ കുഞ്ഞമ്മ യാത്രയായി.. കോഴിക്കോട് പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായുള്ള ദുരിതാശ്വാസ ക്യാമ്പിലായിരുന്നു അന്ത്യവും.. പതിനെട്ട് കുടുംബങ്ങളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.

2012 ഓഗസ്ത് ആറിന് പുല്ലൂരാമ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍‌ ജീവന്‍ നഷ്ടമായത് എട്ട് പേര്‍ക്ക്. സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആറു മാസം താമസിക്കാനായി നിര്‍മിച്ച താത്കാലിക ഷെഡിലേക്കാണ് കുഞ്ഞമ്മയുമെത്തിയത്. സ്വന്തമായി വീടെന്ന സ്വപ്നം ബാക്കി വെച്ച് പക്ഷേ ഇവര്‍ യാത്രയായി. കോഴിക്കോട് പൊതു ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. രണ്ട് വര്‍ഷം മുമ്പ് അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായ കുഞ്ഞമ്മക്ക് സഹായമായത് ക്യാമ്പിലെ കുടുംബങ്ങളായിരുന്നു. സ്വന്തമായി വീടും സ്ഥലവും നല്‍‌കുമെന്ന വാഗ്ദാനം നടപ്പാകാതെ വന്നതോടെ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ഇവിടത്തെ കുടുംബങ്ങള്‍.

ജീവിതം ഈ ക്യാമ്പില്‍ കിടന്ന് നരകിക്കുമ്പോഴും ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയാണ് ഇവര്‍ക്കുള്ളത്. കുഞ്ഞമ്മയെപ്പോലെ വീടെന്ന സ്വപ്നം പേറി നിരവധി പേരുണ്ട് ഈ ക്യാമ്പില്‍. സര്‍ക്കാരിന്‍റെ കനിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ ജീവിതം.