LiveTV

Live

Kerala

'അമ്മ'യുടെ ജനറൽ ബോഡി യോഗം ഇന്ന്

'അമ്മ'യുടെ ജനറൽ ബോഡി യോഗം ഇന്ന്
Summary
നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയാകും

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. അമ്മ സംഘടനയുടെ ഒരു വര്‍ഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് യോഗം. അതേസമയം നടി ആക്രമിക്കപ്പെട്ടതുമായ വിഷയങ്ങളും ഇന്ന് വിശദമായ ചർച്ചക്ക് വരും.

അമ്മ സംഘടനയുടെ 23-ാമത് വാർഷിക പൊതുയോഗമാണ് ഇന്ന് കൊച്ചിയിൽ നടക്കുക. അമ്മയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനും വരും വര്‍ഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമാണ് യോഗം ചേരുക. അതേസമയം നടിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ന് വിശദമായി ചർച്ച ചെയ്യുമെന്നു ഇന്നലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം അമ്മ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

വിവാദ വിഷയങ്ങളില്‍ കമ്മിറ്റിയിലെ വനിതാ അംഗങ്ങളുടെ നിലപാട് നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. വനിതാ താരങ്ങള്‍ ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ സംഘടന രൂപീകരിച്ചതിന് ശേഷമുള്ള അമ്മയുടെ ആദ്യ ജനറല്‍ബോഡി യോഗമാണ് ഇന്ന് നടക്കുക.