LiveTV

Live

Kerala

തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഫോഗിങ് വ്യാപിപ്പിക്കും

തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഫോഗിങ് വ്യാപിപ്പിക്കും
Summary
മേയറുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് ശുചീകരണ ബോധവത്കരണവും ആരംഭിച്ചു

ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഫോഗിങ് വ്യാപിപ്പിക്കും. ഇതിനായി കൂടുതല്‍ മെഷീനുകള്‍ വാങ്ങി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഫോഗിങ് സജീവമാക്കി. മേയറുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് ശുചീകരണ ബോധവത്കരണവും ആരംഭിച്ചു.

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളം കെട്ടികിടക്കുന്നതും കൊതുകള്‍ മുട്ടയിടുന്നതുമാണ് ഡെങ്കിപ്പനി വ്യാപനത്തിന് പ്രധാന കാരണം. ഇത് പ്രതിരോധിക്കാന്‍ ഫോഗിങാണ് ഫലപ്രദമായ പോംവഴി. 10 ഫോഗിങ് മെഷീനുകള്‍ കൂടി വാങ്ങി തിരുവനന്തപുരം നഗര പരിധിയിലെ വാര്‍ഡുകളില്‍ കോര്‍പ്പറേഷന്‍ ഫോഗിങ് ശക്തമാക്കി. ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര‍‍ട്ട് ചെയ്ത വാര്‍ഡുകളില്‍ പുതിയ മെഷീനുകള്‍ ഉപയോഗിച്ചുള്ള ഫോഗിങിന് മേയര്‍ വി.കെ പ്രശാന്ത് തുടക്കം കുറിച്ചു.

ഫോഗിങിനൊപ്പം വീടുകളിലെത്തി ശുചീകരണ ബോധവത്കരണവും നടത്തുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ പ്രത്യേക കലണ്ടര്‍ തയ്യാറാക്കി ശുചീകരണ പരിപാടികള്‍ ആസുത്രണം ചെയ്യാനാണ് തീരുമാനം.