LiveTV

Live

Kerala

സിനിമാവാഗ്ദാനം നല്‍കി പീഡനം: യുവാവിനെ കൊച്ചിയിലെത്തിച്ചു

സിനിമാവാഗ്ദാനം നല്‍കി പീഡനം: യുവാവിനെ കൊച്ചിയിലെത്തിച്ചു
Summary
ഹിന്ദി സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പ്രലോഭിപ്പിച്ച് വടുതലയില്‍ താമസിക്കുന്ന യുവതിയെ ഉത്തര്‍പ്രദേശില്‍ കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ..

വടുതലയില്‍ താമസമാക്കിയ അന്യ സംസ്ഥാനക്കാരിയായ യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പ്രലോഭിപ്പിച്ച് ഉത്തര്‍പ്രദേശില്‍ കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കൊച്ചിയിലെത്തിച്ചു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

രാജസ്ഥാന്‍ സ്വദേശി ലക്കിശര്‍മ്മ എന്ന മഹേഷ് ഉപാധ്യായയെ ആണ് നോയിഡയില്‍ നിന്നും എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ് ബുക്കില്‍ പരിചയപ്പെട്ട വടുതല സ്വദേശിനിയായ 20 കാരിയെ ഹിന്ദി സിനിമയില്‍ അഭിനയിപ്പിക്കാം എന്നു മോഹിപ്പിച്ച് നോയിഡയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇയാള്‍ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു തടഞ്ഞുവെച്ചു. മോചന ദ്രവ്യം തന്നില്ലെങ്കില്‍ സെക്‌സ് മാഫിയക്ക് വില്‍ക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തി. കഴിഞ്ഞ 15 നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. നാളെ പുലര്‍ച്ചെ പ്രതിയെ എറണാകുളത്ത് എത്തിക്കും.