LiveTV

Live

Kerala

6 മാസത്തിനിടെ സംസ്ഥാനത്ത് 218 പനി മരണം

6 മാസത്തിനിടെ സംസ്ഥാനത്ത് 218 പനി മരണം
Summary
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇന്നലെ മാത്രം 25104 പേരാണ് പനിയെ തുടര്‍ന്ന് ചികിത്സ തേടിയത്. കൂടുതല്‍ പേരും..

ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇരുന്നൂറ്റി പതിനെട്ട് പേരാണ് ആറ് മാസത്തിനിടെ പനിയെ തുടര്‍ന്ന് മരിച്ചത്. ജൂണില്‍ മാത്രം എഴുപത്തിമൂന്ന് പേരും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇന്നലെ മാത്രം 25104 പേരാണ് പനിയെ തുടര്‍ന്ന് ചികിത്സ തേടിയത്. കൂടുതല്‍ പേരും തിരുവനന്തപുരം ജില്ലയിലാണ്. 3975 പേര്‍. ഡെങ്കിപ്പനി തന്നെയാണ് മുന്നില്‍. തിരുവനന്തപുരത്ത് 74 പേര്‍ക്കാണ് ഇന്നലെ ഡെങ്കി സ്ഥിരീകരിച്ചത്.

സംസ്ഥാനത്തൊട്ടാകെ ആറ് മാസത്തിനിടെ പനി ബാധിച്ച് 1256859 പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തി. എച്ച് വണ്‍ എന്‍ വണ്‍ മരണമാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 55 മരണം. തൊട്ടുപിന്നില്‍ ഡെങ്കി മരണം 13. എലിപ്പനി മരണം 9. കാലാവസ്ഥ വ്യതിയാനവും ശുദ്ധജല കുറവും കാരണം പകര്‍ച്ചവ്യാധികള്‍ പടരുന്നു.

വയറിളക്കം ബാധിച്ച് 207901 പേരാണ് ആറ് മാസത്തിനിടെ ചികിത്സ തേടിയത്. പകര്‍ച്ചവ്യാധി പ്രതിരോധം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഈ മാസം 27, 28, 29 തിയതികളില്‍ സംസ്ഥാന വ്യാപകമായി ബഹുജനപങ്കാളിത്തത്തോടെ ശുചീകരണപ്രവര്‍ത്തനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

പനി കൂടുതലുള്ള സ്ഥലങ്ങളില്‍ മൊബൈല്‍ ക്ലിനിക്, ആശുപത്രികളില്‍ കൂടുതല്‍ പനി വാര്‍ഡുകള്‍, ജീവനക്കാരുടെ കുറവുള്ളിടങ്ങളില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കല്‍ ഉള്‍പ്പെടെ ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.