LiveTV

Live

Kerala

കൊച്ചി മെട്രോക്ക് ആദ്യ ദിവസം മികച്ച പ്രതികരണം

കൊച്ചി മെട്രോക്ക് ആദ്യ ദിവസം മികച്ച പ്രതികരണം
Summary
ആദ്യയാത്രയുടെ ആകാംഷയും ആവേശവും കൌതുകവുമാണ് മിക്കവരും പങ്കുവെക്കുന്നത്

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം. ആദ്യദിനത്തില്‍ തന്നെ മെട്രോ യാത്ര തരപ്പെടുത്താനുള്ള വലിയ തിരക്കാണ് കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ അനുഭവപ്പെടുന്നത്. ആദ്യയാത്രയുടെ ആകാംഷയും ആവേശവും കൌതുകവുമാണ് മിക്കവരും പങ്കുവെക്കുന്നത്. കുടുംബസമേതം വിവിധ ജില്ലകളില്‍ നിന്നും മെട്രോ യാത്രാനുഭവത്തിന് മാത്രമായി എത്തുന്നുവരും നിരവധി. ആലുവ മുതല്‍ പാലാരിവട്ടം വരെ സഞ്ചരിക്കാന്‍ നാല്‍പത് രൂപയാണ് ചാര്‍ജ്. മിനിമം ചാര്‍ജ് പത്ത് രൂപ. ആദ്യദിനം നിരവധിയാളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്.