LiveTV

Live

Kerala

ബിജെപി-സിപിഎം അക്രമം: കോഴിക്കോട് കോണ്‍ഗ്രസ് വക സത്യാഗ്രഹവും ശാന്തിയാത്രയും

ബിജെപി-സിപിഎം അക്രമം: കോഴിക്കോട് കോണ്‍ഗ്രസ് വക സത്യാഗ്രഹവും ശാന്തിയാത്രയും
Summary
ജില്ലാകലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന കമ്മിറ്റി യോഗം ഇന്ന്

കോഴിക്കോട് ജില്ലയിലെ ബിജെപി-സിപിഎം അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വം. തുടര്‍ച്ചയായി നടന്ന ഹര്‍ത്താലുകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ സത്യാഗ്രഹവും ശാന്തിയാത്രയും നടത്താനാണ് കോണ്‍ഗ്രസ്സ് തീരുമാനം. സമാധാന ശ്രമങ്ങളുടെ ഭാഗമായി ജില്ലാകലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാനകമ്മിറ്റി യോഗം ഇന്ന് നടക്കും.

മുഖ്യമന്ത്രി നേരിട്ടായിരുന്നു സര്‍വ്വകക്ഷിയോഗം വിളിക്കേണ്ടതെന്നാണ് ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്തിന്‍റെ അഭിപ്രായം.ഈ പശ്ചാത്തലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ പങ്കെടുപ്പിച്ചാണ് കോണ്‍ഗ്രസ്സ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

17ന് നടക്കുന്ന സത്യാഗ്രഹം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 19ന് തിരുവള്ളൂരില്‍ നിന്നും വടകരയിലേക്കുള്ള ശാന്തിയാത്രയിലാണ് രമേശ് ചെന്നിത്തല പങ്കാളിയാവുക. ജില്ലയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാകലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാനയോഗം വൈകീട്ട് ചേരും. രാഷ്ട്രീകക്ഷി നേതാക്കള്‍ക്ക് പുറമെ ജനപ്രതിനിധികളും പങ്കെടുക്കും.