LiveTV

Live

Kerala

കൊല്ലത്ത് നവജാതശിശു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൊല്ലത്ത് നവജാതശിശു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
Summary
പ്രസവത്തിനായി ആശുപത്രിയിലെത്തിയ കൊട്ടിയം സ്വദേശി ജാസ്മിക് ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി

കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി ആരോപണം. സംഭവത്തിൽ ബന്ധുക്കൽ ഡി.എം.ഒ യ്ക്ക് പരാതി നൽകി. കൊല്ലം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വിക്ടോറിയ ആശുപത്രിയിൽ ഇന്നലെ ആയിരുന്നു സംഭവം. പ്രസവത്തിനായി ആശുപത്രിയിലെത്തിയ കൊട്ടിയം സ്വദേശി ജാസ്മിക് ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. യുവതിക്ക് തക്ക ചികിത്സ നൽകാത്തതിനെ തുടർന്ന് കുഞ്ഞ് മരിച്ചു.

സംഭവത്തെ തുടർന്ന് ബന്ധുക്കൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ചികിൽസയിൽ വീഴ്ച വരുത്തിയ ഡോക്ടർമാർക്കും നഴ്സുമാർക്കും എതിരേ നടപടി എടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.