LiveTV

Live

Kerala

ദേശീയപാതയോരത്തെ മദ്യശാലകള്‍ ഉത്തരവുണ്ടാകും വരെ തുറക്കരുത്: ഹൈക്കോടതി

ദേശീയപാതയോരത്തെ മദ്യശാലകള്‍ ഉത്തരവുണ്ടാകും വരെ തുറക്കരുത്: ഹൈക്കോടതി
Summary
ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിന് എക്സൈസ് ഉദ്യോഗസ്ഥരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ദേശീയപാതയോരത്തെ മദ്യശാലകള്‍ ഇനിയൊരു ഉത്തരവുണ്ടാകും വരെ തുറക്കരുതെന്ന് ഹൈക്കോടതി. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ മൂന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പിഡബ്ലുഡി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

ചേര്‍ത്തല - തിരുവനന്തപുരം, കണ്ണൂര്‍ - കുറ്റിപ്പുറം പാതകള്‍ ദേശീയപാത തന്നെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിന് എക്സൈസ് ഉദ്യോഗസ്ഥരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിധി പരിശോധിക്കാതെയാണ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതെന്ന് കോടതി കുറ്റപ്പെടുത്തി. ഹരജി ഈ മാസം 14ന് വീണ്ടും പരിഗണിക്കും.