LiveTV

Live

Kerala

കേരളവും സിക വൈറസ് ഭീതിയില്‍, ജാഗ്രതാ നിര്‍ദേശം; രോഗലക്ഷണങ്ങള്‍ ഇവയാണ്...

കേരളവും സിക വൈറസ് ഭീതിയില്‍, ജാഗ്രതാ നിര്‍ദേശം; രോഗലക്ഷണങ്ങള്‍ ഇവയാണ്...
Summary
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സിക വൈറസ് രോഗ നിരീക്ഷണവും കൊതുക് നിയന്ത്രണവും ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്ത് സിക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലും സിക വൈറസ് ജാഗ്രത നിര്‍ദേശം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സിക വൈറസ് രോഗ നിരീക്ഷണവും കൊതുക് നിയന്ത്രണവും ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കേരളവും സിക വൈറസ് ഭീതിയില്‍, ജാഗ്രതാ നിര്‍ദേശം; രോഗലക്ഷണങ്ങള്‍ ഇവയാണ്...

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരേയും നിരീക്ഷിക്കും. പനി, ജലദോഷം, ശരീരത്തില്‍ ചുവന്ന പാടുകള്‍, തടിപ്പ്, കണ്ണ് ചുവക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. തലച്ചോറിന്‍റെ വളർച്ചയെ ബാധിക്കുന്ന ഗുരുതരമായ വൈറസാണ് സിക. ഗുജറാത്തിലെ അഹ്മദാബാദിൽ ബാപ്പുനഗർ സ്വദേശികളായ മൂന്നുപേരിലാണ് ലോകാരോഗ്യ സംഘടന വൈറസ് ബാധ അടുത്തിടെ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. ബ്രസീലിലാണ് ലോകത്ത് ആദ്യമായി രോഗം കണ്ടെത്തുന്നത്.