LiveTV

Live

Kerala

കാല്‍ നൂറ്റാണ്ടിലധികമായി പണി തീരാതെ ഒരു കുടിവെളള പദ്ധതി

കാല്‍ നൂറ്റാണ്ടിലധികമായി പണി തീരാതെ ഒരു കുടിവെളള പദ്ധതി
Summary
ഇരിക്കൂര്‍ കുടിവെളള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇപ്പോഴും തുടരുകയാണെന്ന് അധികൃതര്‍

നാട് കുടിവെളളത്തിനായി നെട്ടോട്ടമോടുമ്പോഴും കാല്‍ നൂറ്റാണ്ടിലധികമായി പണി തീരാതെ ഒരു കുടിവെളള പദ്ധതി. കണ്ണൂര്‍ ഇരിക്കൂറിലെ അഡ്ജോയിങ്ങ് കുടിവെളള പദ്ധതിയാണ് ഇനിയും കമ്മീഷന്‍ ചെയ്യാതെ നാട്ടുകാരെ വെളളം കുടിപ്പിക്കുന്നത്.

1992ല്‍ അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി ടി.എം ജേക്കബ്ബ് ആണ് ഇരിക്കൂര്‍ പടിയൂരിലെ ഈ കുടിവെളള പദ്ധതിക്ക് ശിലപാകിയത്. പഴശി അണക്കെട്ടില്‍ നിന്ന് എത്തിക്കുന്ന ജലം ശുദ്ധീകരിച്ച് പടിയൂര്‍, ഇരിക്കൂര്‍, മലപ്പട്ടം, ശ്രീകണ്ഠപുരം, ഉളിക്കല്‍ എന്നീ അഞ്ച് പഞ്ചായത്തുകളില്‍ കുടിവെളളം എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഏഴ് കോടി രൂപയായിരുന്നു പദ്ധതി ചെലവ്. എന്നാല്‍ വര്‍ഷം 25 കഴിഞ്ഞിട്ടും ഒരു തുളളി വെളളം പോലും നാട്ടുകാര്‍ക്ക് കിട്ടിയില്ല. നിര്‍മ്മാണ പ്രവൃത്തികള്‍ ഇപ്പോഴും തുടരുകയാണെന്നാണ് അധികൃതരുടെ മറുപടി. അഞ്ചര ദശലക്ഷം ലിറ്റര്‍ ജലം പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുളള ഉപകരണങ്ങളെല്ലാം തുരുമ്പ് പിടിച്ച് നശിച്ച് തുടങ്ങി.

ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആദ്യം ഇട്ട ആസ്പറ്റോസ് പൈപ്പുകള്‍ പിഴുതു കളഞ്ഞു. ഇനി ഇരുമ്പ് പൈപ്പ് ഇടണം. ശേഷം കുടിവെളള കണക്ഷനുകള്‍ നല്കണം. അതിനിടയില്‍ പദ്ധതിയുടെ ഓഫീസ് അടക്കം കാട് കയറി കണ്ടുപിടിക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലെത്തി. മൂന്ന് വര്‍ഷം മുമ്പ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ എട്ട് കോടി രൂപക്ക് എടുത്ത പ്രവര്‍ത്തി ഇപ്പോഴും എങ്ങുമെത്താതെ തുടരുകയാണ്.