LiveTV

Live

Kerala

സിന്ധു ‍ ജോയിക്ക് മനസ്സമ്മതം

സിന്ധു ‍ ജോയിക്ക് മനസ്സമ്മതം
Summary
വിവാഹത്തിന് സിപിഎം നേതാക്കളെയെല്ലാം ക്ഷണിക്കുമെന്നും, എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും സിന്ധു പറഞ്ഞു

എസ്.എഫ്.ഐ മുന്‍ നേതാവ് സിന്ധു ജോയിയുടെയും ആത്മീയ പ്രഭാഷകനും മാധ്യമ പ്രവര്‍ത്തകനുമായ ശാന്തിമോന്‍ ജേക്കബിന്റെയും മനസ്സമതം ക്രിസ്തീയ ആചാര പ്രകാരം കൊച്ചിയില്‍ നടന്നു. ഉറ്റ സുഹൃത്തിനെ തന്നെ വിവാഹം കഴിക്കാന്‍ കഴിയുന്നതിലെ സന്തോഷത്തിലാണ് സിന്ധു ജോയ്. മനപ്പൊരുത്തമുള്ളതുകൊണ്ടാണ് സിന്ധുവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് ശാന്തി മോന്‍ ജേക്കബ് പറഞ്ഞു. എറണാകുളം സെന്റ് മേരീസ് കത്തരീഡ്രല്‍ ബസലിക്ക പള്ളിയില്‍ ശാന്തിമോന്‍ ജേക്കബിന്റെ കൈ പിടിച്ച് സിന്ധുവെത്തി. കൂടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തുപേര്‍ മാത്രം. വിവാഹത്തിന് സിപിഎം നേതാക്കളെയെല്ലാം ക്ഷണിക്കുമെന്നും, എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും സിന്ധു പറഞ്ഞു.