LiveTV

Live

Kerala

അടച്ചിട്ട വന്യജീവിസങ്കേതങ്ങള്‍ തുറന്നതോടെ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

അടച്ചിട്ട വന്യജീവിസങ്കേതങ്ങള്‍ തുറന്നതോടെ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
Summary
കഴിഞ്ഞ ഫെബ്രുവരി 13നായിരുന്നു മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവിസങ്കേതങ്ങള്‍ അടച്ചത്.

വരള്‍ച്ചയും കാട്ടുതീഭീഷണിയും കാരണവും അടച്ചിട്ട വന്യജീവിസങ്കേതങ്ങള്‍ തുറന്നതോടെ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. ദിനം പ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് കാട് കാണാനെത്തുന്നത്. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് വന്യജീവിസങ്കേതങ്ങളിലേക്കുള്ള സന്ദര്‍ശനം.

കഴിഞ്ഞ ഫെബ്രുവരി 13നായിരുന്നു മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവിസങ്കേതങ്ങള്‍ അടച്ചത്. വേനല്‍മഴയെത്തുടര്‍ന്ന് കാട്ടില്‍ പച്ചപ്പ് പരന്നതോടെയാണ് വന്യജീവിസങ്കേതങ്ങള്‍ തുറക്കാനുള്ള വനംവകുപ്പിന്റെ തീരുമാനം. കാട്ടുപോത്തുകളും കാട്ടാനകളുമാണ് വയനാടന്‍ കാടുകളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം തോല്‍പ്പെട്ടിയില്‍ മാത്രം 22000 സഞ്ചാരികളാണ് കാട് കാണാനെത്തിയത്. അടഞ്ഞുകിടന്ന ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതോടെ കുടുംബസമേതം വയനാട്ടില്‍ അവധിക്കാലം ചെലവിടാനാവുന്നതിന്റെ സന്തോഷത്തിലാണ് വിനോദസഞ്ചാരികള്‍. ടൂറിസം കേന്ദ്രങ്ങളിലേക്കെത്തുന്ന സഞ്ചാരികളെ ആശ്രയിച്ചാണ് ഇവിടുത്തെ ചെറുകിട കച്ചവടക്കാരുടെ ജീവിതം.

കടുത്ത വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കാട്ടിലെ കുളങ്ങള്‍ നിറക്കുന്നതടക്കമുള്ള പദ്ധതികള്‍ വനംവകുപ്പ് നടത്തിയിരുന്നു. ഇതുകൂടാതെ ഈ വര്‍ഷം ആറുപതോളം തടയണകളും വനത്തിനുള്ളില്‍ നിര്‍മിച്ചിട്ടുണ്ട്.