LiveTV

Live

Kerala

നാലു സെന്റില്‍ ഒരു കുടില്‍; അഞ്ജുവിനും കുടുംബത്തിനും കൂട്ടായി ജില്ലാ കലക്ടര്‍

നാലു സെന്റില്‍ ഒരു കുടില്‍; അഞ്ജുവിനും കുടുംബത്തിനും കൂട്ടായി ജില്ലാ കലക്ടര്‍
Summary
കലക്ടറുടെ ഉറപ്പ് ലഭിച്ചെങ്കിലും പോകാന്‍ മറ്റിടമില്ലാത്തതിനാല്‍, ഏക ആശ്രയമായ പഴയ സ്കോര്‍പിയോ കാറില്‍ തന്നെ തങ്ങാനാണ് ഇവരുടെ തീരുമാനം

കടബാധ്യത മൂലം വീട് വിറ്റ് ആലത്തൂരില്‍ നാല് സെന്റ് വാങ്ങി കൂര കെട്ടാനാകാതെ ദുരിതത്തിലായ എറണാകുളം സ്വദേശികളായ അഞ്ജുവിന്റെയും ഉല്ലാസിന്റെയും ദുരിതത്തില്‍ ഒടുവില്‍ കലക്ടറുടെ ഇടപെടല്‍. പത്ത് ദിവസത്തിനുള്ളില്‍ ഈ പത്തംഗ കുടുംബം നേരിടുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി പറഞ്ഞു. മീഡിയവണ്‍ ഇംപാക്ട്.

വയല്‍ നികത്തിയ നാല് സെന്റ് വാങ്ങിയെന്ന കാരണത്താല്‍ റവന്യൂ അധികൃതരും രാഷ്ട്രീയക്കാരും പെരുവഴിയിലാക്കിയ അഞ്ജുവും കുടുംബാംഗങ്ങളും തങ്ങളുടെ പഴയ സ്കോര്‍പ്പിയോ കാറിലാണ് ഒരു രാത്രി കഴിഞ്ഞു കൂടിയത്. രാവിലെ ഒരു കൂര കെട്ടാനായി ഇവരുടെ ശ്രമം. ഇതിനിടയില്‍ റവന്യൂ അധികൃതര്‍ പലവട്ടമെത്തി ഇവിടെ കൂര കെട്ടാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കി.

നാലു സെന്റില്‍ ഒരു കുടില്‍; അഞ്ജുവിനും കുടുംബത്തിനും കൂട്ടായി ജില്ലാ കലക്ടര്‍

പക്ഷേ, നല്ലവരായ ചില നാട്ടുകാരുടെ സഹായത്തോടെ അവര്‍ ഷെഡ‍് നിര്‍മാണം തുടര്‍ന്നു. ഇതിനിടെയാണ് പരിസരവാസികളായ പരാതിക്കാര്‍ ആക്രോശവുമായി രംഗത്തെത്തിയത്.

ഇവരുടെ ദുരിതം സംബന്ധിച്ച മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി സ്ഥലത്തെത്തി. ഷെഡ് നിര്‍മാണം പത്ത് ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്നും ഇതിനകം ഒരു പരിഹാരമുണ്ടാക്കാമെന്നും ഉറപ്പുനല്‍കി. കലക്ടറുടെ ഉറപ്പ് ലഭിച്ചെങ്കിലും പോകാന്‍ മറ്റിടമില്ലാത്തതിനാല്‍, ഏക ആശ്രയമായ പഴയ സ്കോര്‍പിയോ കാറില്‍ തന്നെ തങ്ങാനാണ് ഇവരുടെ തീരുമാനം.