LiveTV

Live

Kerala

മെക്കാനിക്കല്‍ തൊഴിലാളികളുടെ സമരം: ബസ് സര്‍വീസുകള്‍ മുടങ്ങി

മെക്കാനിക്കല്‍ തൊഴിലാളികളുടെ സമരം: ബസ് സര്‍വീസുകള്‍ മുടങ്ങി
Summary
ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടക്കുന്നു

കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ ജീനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തില്‍. സമരം മൂലം ദീര്‍ഘദൂര ബസ്സുകള്‍ പലതും നിരത്തിലിറങ്ങിയില്ല. പ്രശ്നം പരിഹരിക്കാന്‍ ജീവനക്കാര്‍ ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തുകയാണ്.

കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ ജീവനക്കാരുടെ ഇരട്ട ഡ്യൂട്ടി ഒഴിവാക്കിയതോടെയാണ് യൂണിനുകള്‍ അടക്കം സമരവുമായി രംഗത്ത് വന്നത്. ഇന്നലത്തെ പോലെ തന്നെ ഇന്നും ജീവനക്കാര്‍ ഓഫീസുകളില്‍ എത്തിയെങ്കിലും ജോലിയില്‍ പ്രവേശിച്ചില്ല. ഇതോടെ ബസ്സുകളുടെ അറ്റകുറ്റപ്പണി മുടങ്ങി. ദീര്‍ഘദൂര സര്‍വ്വുകളെ സമരം കാര്യമായ ബാധിച്ചു. ഇടുക്കി, എറണാകുളം, പത്തനം തിട്ട തുടങ്ങിയ ജില്ലകള്‍ വഴിയുള്ള ബസ്സുകള്‍ നിരത്തിലിറങ്ങാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി.

മെക്കാനിക്കല്‍ വിഭാഗത്തിലെ ജീനക്കാര്‍ക്ക് വേണ്ടി ഇറക്കിയ ഉത്തരവ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് കൂടി ബാധകമാക്കുമോ എന്ന ആശങ്ക ജീവനക്കാര്‍ക്കുണ്ട്. എന്നാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ചെയ്ത് വന്ന ജോലി ആറുദിവസം ചെയ്യേണ്ടി വരുന്നത് കൊണ്ടാണ് ജീവനക്കാര്‍ പ്രതിഷേധിക്കുന്നതെന്നാണ് കോര്‍പ്പറേഷന്‍റെ നിലപാട്. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങള്‍ വേണ്ടി വരുമെന്നും കെഎസ്ആര്‍ടിസിയെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.