LiveTV

Live

Kerala

ദുബൈ ഗോള്‍ഡ് മീഡിയവണ്‍ ഷോപ്പിങ് ഉത്സവിലെ യൂ ആര്‍ ഓണ്‍ എയര്‍ ശ്രദ്ധേയമാകുന്നു

 ദുബൈ ഗോള്‍ഡ് മീഡിയവണ്‍ ഷോപ്പിങ് ഉത്സവിലെ യൂ ആര്‍ ഓണ്‍ എയര്‍ ശ്രദ്ധേയമാകുന്നു
Summary
ഒരോ ദിവസവും നൂറുകണക്കിനു പേരാണ് മത്സരത്തിനെത്തുന്നത്

മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടക്കുന്ന ദുബൈ ഗോള്‍ഡ് മീഡിയവണ്‍ ഷോപ്പിങ് ഉത്സവിലെ ശ്രദ്ധേയമായ പരിപാടിയാണ് യൂ ആര്‍ ഓണ്‍എയര്‍. വാര്‍ത്ത അവതാരകരാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം തുറന്നു കൊടുക്കുകയാണ് ഈ പരിപാടി.

ഇവര്‍ വാര്‍ത്തകള്‍ വായിച്ചു തുടങ്ങുകയാണ് . ഇനിയുമേറേ വായിക്കണമെന്ന ആഗ്രഹത്തോടെ. ടെലിവിഷന്‍ ന്യൂസ് റൂമില്‍ വാര്‍ത്ത വായിക്കുന്ന അതേ അനുഭവമാണ് യൂ ആര്‍ ഓണ്‍ എയറില്‍ ഒരുക്കിയിട്ടുള്ളത്. ഡിഗ്രിതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഒരോ ദിവസവും നൂറുകണക്കിനു പേരാണ് മത്സരത്തിനെത്തുന്നത്. ദിവസവും ഓരോ വിജയികളെ തെരഞ്ഞെടുക്കുന്നുണ്ട്. വിജയിക്ക് സമ്മാനവും ലഭിക്കും.