LiveTV

Live

Kerala

മാമ്പുഴയിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു; പുഴയിലെ ഓക്‍സിജന്‍ കുറഞ്ഞതാവാമെന്ന് നിഗമനം

മാമ്പുഴയിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു; പുഴയിലെ ഓക്‍സിജന്‍ കുറഞ്ഞതാവാമെന്ന് നിഗമനം
Summary
നേരത്തെ മത്സ്യങ്ങള്‍ ചത്തിരുന്നുവെങ്കിലും ഇത്രയധികം മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിന്റെ കാരണവും വ്യക്തമല്ല.

കോഴിക്കോട് മാമ്പുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. പുഴയില്‍ വെള്ളം കുറഞ്ഞതും ഓക്‍സിജന്റെ അളവ് കുറഞ്ഞതുമാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് പ്രാഥമികനിഗമനം. മാമ്പുഴയിലെ മത്സ്യങ്ങള്‍ അവസാന ശ്വാസത്തിലാണ്. മൂന്നുദിവസം മു്നപ് വരെ പുഴയില്‍ സമൃദ്ധമായിരുന്ന കരിമീനും വരാലുമൊക്കെ ഇപ്പോള്‍ ചത്തുപൊങ്ങുകയാണ്. ഇക്കാണുന്ന മാലിന്യങ്ങള്‍ക്കൊപ്പം ചത്തമീനുകളും കൂടിയായതോടെ ദുര്‍ഗന്ധവും കൂടി.

നേരത്തെ മത്സ്യങ്ങള്‍ ചത്തിരുന്നുവെങ്കിലും ഇത്രയധികം മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിന്റെ കാരണവും വ്യക്തമല്ല. പായലുകളും മാലിന്യങ്ങളും നിറഞ്ഞ് പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലച്ചിരിക്കുകയാണ്. ഇതോടെ ഓക്‍സിജന്‍ കുറഞ്ഞതാവാം മത്സ്യങ്ങള്‍ ചത്തതിന്റെകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് സി.ഡബ്ല്യു.ഡി.ആര്‍.ഡി.എം, വാട്ടര്‍ അതോറിറ്റി, മലീനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ സ്ഥലത്തെത്തി. വെള്ളത്തിന്റെ സാന്പിളുകള്‍ ശേഖരിച്ചു. പരിശോധനക്ക് ശേഷം മാത്രമേ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിന്റെ യഥാര്‍ഥ കാരണം വ്യക്തമാവൂ.