LiveTV

Live

Kerala

പുതിയ കവിതകളുടെ സമാഹാരവുമായി മന്ത്രി ജി സുധാകരന്‍

പുതിയ കവിതകളുടെ സമാഹാരവുമായി മന്ത്രി ജി സുധാകരന്‍
Summary
മന്ത്രിയുടെ തിരക്കുകള്‍ക്കിടയില്‍ ലഭിച്ച സമയത്ത് എഴുതിയ കവിതകളാണ് പുസ്തക രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്

മന്ത്രി ജി സുധാകരന്‍ പുതിയ കവിതകളുടെ പ്രകാശം കോട്ടയത്ത് നടന്നു. ഇന്ത്യയെ കണ്ടെത്തല്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ 15 കവിതകളാണ് ഉള്ളത്. സമകാലിന ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ ആസ്‌‍പദമാക്കിയാണ് കവിതകള്‍ ജി സുധാകരന്‍ രചിച്ചിരിക്കുന്നത്.

മന്ത്രി ജി സുധാകരന്റ 'ഇന്ത്യയെ കണ്ടെത്തല്‍' പുസ്തകം പ്രഭാവര്‍മ്മ പ്രകാശനം ചെയ്തു. മന്ത്രിയുടെ തിരക്കുകള്‍ക്കിടയില്‍ ലഭിച്ച സമയത്ത് എഴുതിയ കവിതകളാണ് പുസ്തക രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. സമകാലിന ഇന്ത്യ നേരിടുന്ന രാഷ്ട്രീയവും ജാതീയവും മതപരവുമായ വെല്ലുവിളെ ചോദ്യം ചെയ്തുകൊണ്ടാണ് ജീ സുധാകരന്‍ തന്റെ പുതിയ കവിതകള്‍ എഴുതിയിരിക്കുന്നത്. 15 കവിതകളിലും സമൂഹത്തോടുള്ള സുധാകരന്റെ കാഴ്ചപാടുകളെ വ്യക്തമായി ആവിഷ്കരിച്ചിരിക്കുന്നു.

ജി സുധാകരന്‍ എഴുതുന്ന നാലാമത്തെ പുസ്തകമാണ് ഇത്. കോട്ടയം പൊന്‍കുന്നം വര്‍ക്കി ഹാളില്‍ നടന്ന ചടങ്ങില്‍ പുസ്തകം എഴുത്തുകാരന്‍ പ്രഭാവര്‍മ്മ കെ എ ഫ്രാന്‍സിസിന് നല്കി പ്രകാശനം ചെയ്തു. ചടങ്ങില്‍ എഴുത്തുകാരായ ഏഴാച്ചേരി രാമചന്ദ്രന്‍, വൈശാഖന്‍, സി ഉണ്ണികൃഷ്ണന്‍, സുജ സൂസന്‍ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.