LiveTV

Live

Kerala

സംസ്ഥാനത്ത് 600ല്‍പരം പാലങ്ങള്‍ ഗുരുതരമായ അപകടാവസ്ഥയിലെന്ന് മന്ത്രി സുധാകരന്‍

സംസ്ഥാനത്ത് 600ല്‍പരം പാലങ്ങള്‍ ഗുരുതരമായ അപകടാവസ്ഥയിലെന്ന് മന്ത്രി സുധാകരന്‍
Summary
ഏനാത്ത് പാലത്തിന്റെ ബലക്ഷയത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാലങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് പരിശോധന നടത്തിയത്.

സംസ്ഥാനത്ത് 600ല്‍ പരം പാലങ്ങള്‍ ഗുരുതരമായ അപകടാവസ്ഥയിലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഈ പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് പതിനായിരം കോടി രൂപ ചിലവ് വരും. മൂന്ന് മാസത്തില്‍ ഒരിക്കല്‍ പാലങ്ങളുടെ ഗുണനിലവാര പരിശോധന നിര്‍ബന്ധമാക്കുമെന്നും പാലങ്ങളുടെ മേല്‍നോട്ടത്തിനായി മാത്രം ചീഫ് എന്‍ജിനീയറെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏനാത്ത് പാലത്തിന്റെ ബലക്ഷയത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാലങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് പരിശോധന നടത്തിയത്. ആകെയുള്ള 2200 പാലങ്ങളില്‍ 614 പാലങ്ങള്‍ക്ക് അറ്റകുറ്റപ്പണി വേണ്ടിവരും. മറ്റുള്ളവയുടെ സ്ഥിതി അതീവ ഗുരുതരമാണ്. എന്നാല്‍ 140ല്‍ പരം വര്‍ഷം പഴക്കമുള്ള ചില പാലങ്ങള്‍ ഇപ്പോഴും കേടുപാടുകളില്ലാത്തവയാണ്.

നിര്‍മാണത്തിലും പരിപാലനത്തിലുമുള്ള അപാകതയാണ് ഏനാത്ത് പാലത്തിന്റെ ബലക്ഷയത്തിന് കാരണം, ഈ സാഹചര്യത്തില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ പാലങ്ങളില്‍ പരിശോധനകള്‍ നിര്‍ബന്ധമാക്കും. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പരിപാലന സമിതികള്‍ രൂപീകരിത്തും. റോഡ്സ് ആന്റ് ബ്രിഡ്ജസ് വകുപ്പിന് ചീഫ് എന്‍ജിനീയര്‍ ഉള്ളത്പോലെ പാലങ്ങള്‍ക്ക് മാത്രമായി ചീഫ് എന്‍ജിനീയറെ നിയമിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.