LiveTV

Live

Kerala

കോട്ടയത്തു നിന്നും കാണാതായ ദമ്പതികളെ കണ്ടെത്താനായില്ല

കോട്ടയത്തു നിന്നും കാണാതായ ദമ്പതികളെ കണ്ടെത്താനായില്ല
Summary
കഴിഞ്ഞ ആറാം തിയതിയാണ് ഇരല്ലിക്കല്‍ സ്വദേശി ഹാഷിമിനെയും ഭാര്യ ഹബീബയെയും കാണാതായത്. മക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ ഒമ്പത് മണിയോടെ പുറത്ത് പോയ ഇവര്‍ പിന്നീട് മടങ്ങി വന്നില്ല.

അഞ്ച് ദിവസം പിന്നിട്ടിട്ടും കോട്ടയം ഇല്ലിക്കലില്‍ നിന്നും കാണാതായ ദമ്പതികളെ കണ്ടെത്താന്‍ സാധിച്ചില്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് അടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ താഴത്തങ്ങാടി ആറ്റില്‍ ഇന്നലെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ വിശദമായ തിരച്ചില്‍ നടത്തി.

കഴിഞ്ഞ ആറാം തിയതിയാണ് ഇരല്ലിക്കല്‍ സ്വദേശി ഹാഷിമിനെയും ഭാര്യ ഹബീബയെയും കാണാതായത്. മക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ ഒമ്പത് മണിയോടെ പുറത്ത് പോയ ഇവര്‍ പിന്നീട് മടങ്ങി വന്നില്ല. വാഗമണ്ണില്‍ ഇവരുടേതെന്ന് തോന്നിക്കുന്ന ഒരു കാര്‍ കണ്ടതായി വിവരം ലഭിച്ചുവെങ്കിലും, ഇത് മറ്റൊരു കാറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നീട് ഏര്‍വാടിയില്‍ നിന്നും സമാനാമയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തമിഴ്‌നാട്ടിലും തിരുവനന്തപുരത്തും അന്വേഷണം നടത്തുന്നുണ്ട്.

ഇതിനിടെ എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ ഇവരെ കണ്ടതായി ചില സൂചനകള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചു. അതേസമയം അഞ്ച് ദിവസമായി ഇവരെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തില്‍ താഴത്തങ്ങാടി ആറ്റില്‍ പോലീസ് തിരച്ചില്‍ നടത്തി. ഹാഷിമിന്റെ വീടുമുതല്‍ 5 കിലോമീറ്റര്‍ ചുറ്റളവിലാണ് പോലീസ് തിരച്ചില്‍ നടത്തിയത്.