LiveTV

Live

Kerala

മദ്രസ അധ്യാപകന്‍റെ കൊലപാതകം: പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

മദ്രസ അധ്യാപകന്‍റെ കൊലപാതകം: പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു
Summary
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്

കാസര്‍കോട് മദ്രസാധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് റിമാന്‍ഡിലുളള മൂന്ന് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞത്.

ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കേളുഗുഡെ സ്വദേശി അജേഷ് എന്ന അപ്പു, മാത്തെ സ്വദേശി നിതിന്‍, ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരെ സാക്ഷികള്‍ തിരിച്ചറിഞ്ഞു.

കൊലപാതകം നടക്കുമ്പോള്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന പളളി ഖത്തീബ് അബ്ദുള്‍ അസീസ് വഹാബി, പ്രദേശവാസിയായ അബ്ദുള്‍ ഹമീദ് എന്നീ സാക്ഷികളാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഈ മാസം 21ന് അര്‍ദ്ധരാത്രിയായിരുന്നു കാസര്‍കോട് പഴയ ചൂരിയയിലെ മദ്രസാധ്യാപകനായ റിയാസ് മുഹമ്മദ് കൊല്ലപ്പെട്ടത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.