LiveTV

Live

Kerala

സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ നീക്കാത്തതെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ നീക്കാത്തതെന്ന് ഹൈക്കോടതി
Summary
നിലവിലെ ഡയറക്ടറേയും വെച്ച് സര്‍ക്കാറിന് എങ്ങനെ മുന്നോട്ട് പോകാനാകുമെന്നും കോടതി ചോദിച്ചു

വിജിലന്‍സ് ഡയറക്ടർക്കെതിരെ ഹൈക്കോടതിയുടെ വിമർശം. സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ നീക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. അഴിമതി കേസില് പ്രതിചേർക്കപ്പെട്ടവര്‍ നല്‍കിയ ഹരജിയിലാണ് കോടതി പരാമർശം. സംസ്ഥാനത്ത് വിജിലന്‍സിന്റെ അമിതാധികാര പ്രയോഗം നിലനില്‍ക്കുകയാണോ എന്ന് ചോദിച്ച കോടതി നിലവിലെ ഡയറക്ടറുമായി സര്‍ക്കാറിന് എങ്ങനെ മുന്നോട്ട് പോകാനാകുമെന്ന് അഭിപ്രായപ്പെട്ടു.

വിവിധ കേസുകളില് വിജിലന്‍സിനെതിരെ ഹൈക്കോടതി നടത്തിയ വിമർശനങ്ങള് നിലനില്ക്കെയാണ് ഇന്ന് വീണ്ടും വിജിലന്‍സ് ഡയറക്ടതിരായി ഹൈക്കോടതിയില്‍ നിന്ന് വമിര്‍ശമുയര്‍ന്നത്. എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ നീക്കാന് സർക്കാരിന് കഴിയാത്തതെന്നും കോടതി ചോദിച്ചു. അഴിമതി കേസില്‍ പ്രതിചേർക്കപ്പെട്ട കോട്ടയത്തെ റെഡ് ഓക്സൈഡ് കമ്പനി ഉദ്യോഗസ്ഥർ നല്കിയ ഹരജിയിലാണ് കോടതി പരാമർശം. അഴിമതി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കോട്ടയത്തെ റെഡ് ഓക്സൈഡ് കമ്പനി ഉദ്യോഗസ്ഥനല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് പി ഉബൈദാണ് കേസ് പരിഗണിച്ചത്. സംസ്ഥാനത്ത് വിജിലന്‍സ് രാജാണെന്നും ഇല്ലാത്ത അധികാരം വിജിലന്‍സ് പ്രയോഗിക്കുന്നുവെന്നും നേരത്തെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.