LiveTV

Live

Kerala

പറമ്പിക്കുളം പദ്ധതിയില്‍ നിന്ന് അര്‍ഹതപ്പെട്ട ജലം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകരുടെ കഞ്ഞിവെപ്പ് സമരം

പറമ്പിക്കുളം പദ്ധതിയില്‍ നിന്ന് അര്‍ഹതപ്പെട്ട ജലം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകരുടെ കഞ്ഞിവെപ്പ് സമരം
Summary
ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്ടെ കാര്‍ഷിക കേന്ദ്രങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധവും വ്യാപകമാവുകയാണ്

പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് അര്‍ഹതപ്പെട്ട ജലം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ചിറ്റൂരില്‍ കര്‍ഷകരുടെ കഞ്ഞിവെപ്പ് സമരം. സമരം പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥ ലോബിയുടെ അഴിമതിയാണ് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ജലം കിട്ടാത്തതിന് കാരണമെന്ന് പിസി ജോര്‍ജ് ആരോപിച്ചു.

ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്ടെ കാര്‍ഷിക കേന്ദ്രങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധവും വ്യാപകമാവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് ഇക്കുറിയുണ്ടാവുകയെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ പ്രകാരം കേരളത്തിന് അര്‍ഹമായ വിഹിതം നേടിയെടുക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്നാണ് കര്‍ഷകരുടെ ആരോപണം. ചിറ്റൂരില്‍ നടന്ന പ്രതിഷേധ പരിപാടി പി.സി ജോര്‍ജ് എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്.

അര്‍ഹമായ ജലം നേടിയെടുക്കാന്‍ തമിഴ്നാട് എം.എല്‍.എയുമായി താന്‍ സംസാരിക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. കര്‍ഷകരുടെ കഞ്ഞിവെപ്പ് സമരവും പി.സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.