LiveTV

Live

Kerala

താനൂര്‍ സംഘര്‍ഷം; ഒന്നര കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

താനൂര്‍ സംഘര്‍ഷം; ഒന്നര കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്
Summary
തിരൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് റവന്യൂ വകുപ്പ് കണക്കെടുത്തത്.

മലപ്പുറം താനൂരില്‍ സംഘര്‍ഷത്തില്‍ ഒരു കോടി നാല്‍പത് ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി റവന്യൂ വകുപ്പിന്റെ കണക്ക്. തിരൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് റവന്യൂ വകുപ്പ് കണക്കെടുത്തത്. സിപിഎം- മുസ്‍ലിം ലീഗ് സംഘര്‍ഷത്തിനിടെ പൊലീസും താനൂരില്‍ അക്രമം നടത്തിയിരുന്നു. അക്രമത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വാഹനങ്ങള്‍ , മത്സ്യബന്ധന വലകള്‍ എന്നിവയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ കണക്കാണ് റവന്യൂ വകുപ്പ് എടുത്തിട്ടുള്ളത്. നാളെ മന്ത്രി കെടി ജലീലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാധാന യോഗത്തില്‍ കണക്ക് സമര്‍പ്പിക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.