LiveTV

Live

Kerala

30 ലക്ഷത്തിന്‍റെ അസാധു നോട്ടുകള്‍ പിടികൂടി

30 ലക്ഷത്തിന്‍റെ അസാധു നോട്ടുകള്‍ പിടികൂടി
Summary
കോഴിക്കോട് സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റില്‍

കോഴിക്കോട് കൊടുവള്ളിയില്‍ മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ റിയാസ്, അസ്ലം, അജിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര് സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.താമരശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇവര്‍ പിടിയിലായത്. കച്ചവടക്കാരാണെന്ന് പരിചയപ്പെടുത്തിയ പോലീസ് സംഘം അസാധു നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കാമെന്ന് പറഞ്ഞ് ഇവരെ ബന്ധപ്പെടുകയായിരുന്നു. പണം കൈമാറാനെത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്.