LiveTV

Live

Kerala

താപനിലയിലെ മാറ്റം: തൊഴിലാളികളുടെ വിശ്രമവേള പുനക്രമീകരിച്ചു

താപനിലയിലെ മാറ്റം: തൊഴിലാളികളുടെ വിശ്രമവേള പുനക്രമീകരിച്ചു
Summary
താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ തൊഴിലാളികളുടെ വിശ്രമവേള ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെയാക്കി ക്രമീകരിച്ചു

താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ തൊഴില്‍ സമയം പുനക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെ വിശ്രമവേളയായാണ് സമയം ക്രമീകരിച്ചത്. എന്‍ഫോഴ്സ്മെന്‍റ് ജില്ലാ ലേബര്‍ ഓഫീസറാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്കിയത്. സെക്യൂരിറ്റി ജോലി ചെയ്യുന്നവര്‍ക്ക് വെയില്‍ ഏല്‍ക്കാതെ ജോലിചെയ്യാനുളള സൌകര്യം ഒരുക്കാനും നിര്‍ദ്ദേശം നല്കി.