LiveTV

Live

Kerala

വയനാട് പീഡനം: അനാഥാലയം അധികൃതരുടെ മൊഴിയെടുത്തു

വയനാട് പീഡനം: അനാഥാലയം അധികൃതരുടെ മൊഴിയെടുത്തു
Summary
വയനാട്ടില്‍‌ കെ സി വൈ എം ഭാരവാഹി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് കോഴിക്കോട് അനാഥാലയത്തിലെത്തി മൊഴിയെടുത്തു

വയനാട്ടില്‍‌ കെ സി വൈ എം ഭാരവാഹി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് കോഴിക്കോട് അനാഥാലയത്തിലെത്തി മൊഴിയെടുത്തു. നവജാത ശിശുവിനെ സംരക്ഷിച്ചിരിക്കുന്ന കോഴിക്കോട് സെന്‍റ് ബെര്‍നഡേറ്റ് ഹോം ഫോര്‍ വുമണിലെത്തിയാണ് അധികൃതരുടെ മൊഴിയെടുത്തത്. കല്‍പ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കാനെത്തിയത്. നിയമപ്രകാരമുള്ള നടപടികള്‍ മാത്രമാണ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അനാഥാലയം അധികൃതര്‍ മൊഴിനല്‍കി.