LiveTV

Live

Kerala

മലപ്പുറത്ത് പതിനേഴുകാരിക്ക് പീഡനം: ഒരാള്‍ അറസ്റ്റില്‍

 മലപ്പുറത്ത് പതിനേഴുകാരിക്ക് പീഡനം: ഒരാള്‍ അറസ്റ്റില്‍
Summary
മീനാര്‍കുഴി സ്വദേശി ആലുങ്ങല്‍ ഇര്‍ഷാദാണ് പിടിയിലായത്

മലപ്പുറം പഴമള്ളൂരില്‍ പതിനേഴു വയസ്സുള്ള പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി. പ്രണയം നടിച്ചു പീഡിപ്പിച്ചെന്ന പരാതിയില്‍ മീനാര്‍ക്കുഴി സ്വദേശി ആലുങ്ങല്‍ ഇര്‍ശാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി മൂന്നു മാസം ഗര്‍ഭിണിയാണ്. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ ഹാജരാക്കിയത്. പെണ്‍കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി. പെരിന്തല്‍മണ്ണ സി.ഐ സാജു. കെ എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.