LiveTV

Live

Kerala

കതിരൂര്‍ മനോജ് വധക്കേസ് വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി

കതിരൂര്‍ മനോജ് വധക്കേസ് വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി
Summary
തലശ്ശേരി സെഷന്‍ കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹരജിയിലാണ് വിധി

കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. തലശ്ശേരി സെഷന്‍ കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹരജിയിലാണ് വിധി. ഈ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

തലശ്ശേരി സെഷന്‍സ് കോടതിയില്‍ തന്നെ വിചാരണ നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. 2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്. കേസില്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍.