LiveTV

Live

Kerala

സഹോദരന്റെ മരണം: നീതി തേടി 450 ദിവസമായി യുവാവ് സമരത്തില്‍

സഹോദരന്റെ മരണം: നീതി തേടി 450 ദിവസമായി യുവാവ് സമരത്തില്‍
Summary
രണ്ട് വര്‍ഷം മുമ്പാണ് പാറശ്ശാല സ്വദേശി ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്.

450 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരം അനുഷ്ടിക്കുകയാണ് പാറശ്ശാല സ്വദേശിയായ ശ്രീജിത്ത്. പൊലീസ് കസ്റ്റഡിയില്‍ മരിച്ച സഹോദരന്‍ ശ്രീജീവിന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. ലോക്കപ്പില്‍ വെച്ച് ശ്രീജീവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് മര്‍ദനം മൂലമാണ് യുവാവ് മരിച്ചതെന്നാണ് പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ കണ്ടെത്തല്‍.

രണ്ട് വര്‍ഷം മുമ്പാണ് പാറശ്ശാല സ്വദേശി ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൊലീസ് മര്‍ദനം മൂലമാണ് മരണമെന്ന് പൊലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി സഹോദരന് ശ്രീജിത്ത് രംഗത്തെത്തിയത്.

450 ദിവസമായി ഉപവാസ സമരത്തിലാണ് ശ്രീജിത്ത്. കഴിഞ്ഞ 35 ദിവസമായി നിരാഹാരത്തില്‍. 5 ദിവസമായി വെളളം പോലും കുടിച്ചിട്ടില്ല. നാളിത്രയും പിന്നിട്ടിട്ടും അധികാരികള്‍ ആരും തിരിഞ്ഞു നോക്കിയിട്ടുമില്ല.