LiveTV

Live

Kerala

ശാസ്താംകോട്ട തടാകം കൊടും വരള്‍ച്ചയില്‍ വറ്റി വരണ്ടു

Summary
കുടിവെള്ളത്തിനായി തമ്മില്‍ തല്ലിയതിന് കഴിഞ്ഞ ഒന്നരമാസത്തിനിടെ രണ്ട് കേസുകളാണ് പൊലീസിവിടെ രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട തടാകവും കൊടും വരള്‍ച്ചയില്‍ വറ്റി വരണ്ടു. തടാകത്തില്‍ ജലം ഉള്‍വലിഞ്ഞതോടെ കൊല്ലത്തേക്കുള്ള പമ്പിംഗ് കുറച്ചിരിക്കുകയാണ്. ഇതോടെ നഗര പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായി.

കുടിവെള്ളത്തിനായി തമ്മില്‍ തല്ലിയതിന് കഴിഞ്ഞ ഒന്നരമാസത്തിനിടെ രണ്ട് കേസുകളാണ് പൊലീസിവിടെ രജിസ്റ്റര്‍ ചെയ്തത്. നഗരത്തോട് ചേര്‍ന്ന തീരദേശ മേഖലകളില്‍ നാല് ദിവസത്തിലൊരിക്കല്‍ മാത്രമേ ഇപ്പോള്‍ കുടിവെള്ളം എത്താറുളളൂ.

നഗരത്തിലേക്കുള്ള കുടിവെള്ള സ്രോതസായ ശാസ്താംകോട്ട തടാകം വറ്റി വരണ്ടതാണ് ഇതിന് കാരണം. തടാകത്തിന്റെ സ്ഥിതി നഗരത്തിലെ മനുഷ്യരേക്കാള്‍ കഷ്ടമാണ്. ക്രമാധീതമായി ജലം ഉള്‍വലിഞ്ഞു. ചിലഭാഗങ്ങളിലൊക്കെ തടാകം വല്ലാണ്ട് മെലിഞ്ഞു എന്ന് പറയേണ്ടിവരും. തടാകത്തെ സംരക്ഷിക്കാന്‍ പദ്ധി തയ്യാറാക്കാതെ ജലചൂഷണം നടത്തിയ സര്‍ക്കാരുകളാണ് തടാകത്തേയും മനുഷ്യരേയും ഒരു പോലെ ദുരിതത്തിലാക്കിയത്.